ആലപ്പുഴ: സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മുന്നോക്ക സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനൊരുങ്ങി എസ്എന്‍ഡിപി. ഡോ.പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് എസ്എന്‍ഡിപിയുടെ തീരുമാനം.
തിങ്കളാഴ്ച ചേര്‍ത്തലയില്‍ ചേരുന്ന എസ്എന്‍ഡിപി കൗണ്‍സില്‍ യോഗത്തില്‍ സംവരണ വിഷയത്തിലെ പ്രക്ഷോഭപരിപാടികള്‍ അന്തിമമായി തീരുമാനിക്കും. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാസാക്കിയ മുന്നോക്കസംവരണം കേരളത്തിലും നടപ്പാക്കാന്‍ തീരുമാനിച്ചത്.
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം തീരുമാനിച്ചെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്.സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
പൊതുവിഭാഗത്തില്‍ നിന്നായിരിക്കും പത്ത് ശതമാനം സംവരണം. അതിനാല്‍ ഇത് മറ്റ് സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും.
Post Your Comments