റിയാദ് : ഒരു പ്രവാസി മലയാളി കൂടി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ജിസാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ഹസ്മി സൂപര്‍ മാര്‍ക്കറ്റില്‍ പര്‍ച്ചേസിങ് മാനേജര്‍ ആയിരുന്ന മലപ്പുറം വെന്നിയൂര്‍, കരുമ്പില്‍ സ്വദേശി കാട്ടിക്കുളങ്ങര റഫീഖ് (47) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്.
Also read : വാക്സിന് ഒരാഴ്ചയ്ക്കുള്ളില്‍; പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്
കോവിഡ് സ്ഥിരീകരിച്ചതോടെ 25ദിവസത്തോളമായി ചികിത്സയിലായിരുന്നു. 12 വര്‍ഷത്തോളമായി പ്രവാസിയാണ്. പിതാവ്: അബ്ദുറഹിമാന്‍, മാതാവ്: ഫാത്വിമ, ഭാര്യ: റഷീദ, മക്കള്‍: റഷാദ്, റാഷിഖ്, റജീഅ, റൈഫ..
Post Your Comments