തിരുവനന്തപുരം : കെ.എം. മാണിക്ക് കിട്ടിയ അംഗീകാരമാണ് ഇടത് മുന്നണി പ്രവേശനമെന്നു ജോസ് കെ. മാണ . തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് സമയമായിട്ടില്ല.തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീന മേഖലകളിലെ സീറ്റ് ആവശ്യപ്പെടുമെന്നും ജോസ് കെ. മാണി. പറഞ്ഞു. മുഖ്യമന്ത്രിയുമായും ജോസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Also read : സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു ; പുതിയ നിരക്കുകള്‍ അറിയാം
ഇടതു മുന്നണി വ്യാഴാഴ്ച ചേർന്ന യോഗത്തിൽ കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചിരുന്നു. ഉപാധികളൊന്നുമില്ലാതെ ഇടതുപക്ഷമാണു ശരിയെന്നു പറഞ്ഞു വരുന്ന പാർട്ടിയെ പുറത്തുനിർത്തി സഹകരിപ്പിക്കുന്നതിനു പകരം ഘടകക്ഷിയാക്കി സ്വാഗതം ചെയ്യണമെന്നു കണ്‍വീനർ എ.വിജയരാഘവൻ യോഗത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ജോസ് വിഭാഗത്തെ മുന്നണിയിലേയ്ക്കു സ്വാഗതം ചെയ്തു. അതോടൊപ്പം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടി ജോസ് കെ.മാണിയെ ഘടകകക്ഷിയാക്കണമെന്നു പറഞ്ഞതോടെ യോഗത്തിൽ പങ്കെടുത്ത മറ്റു പാർട്ടികളുടെ നേതാക്കളും മുന്നണി പ്രവേശനം അംഗീകരിച്ചു.
Post Your Comments