KeralaLatest NewsIndia

ദേശീയ മനുഷ്യാവകാശ കമ്മീഷനേയും കോടതിയേയും സമീപിക്കാനൊരുങ്ങി ഡോ.നജ്മ

വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മൊഴിയെടുപ്പ് നാല് മണിക്കൂറോളം നീണ്ടു.

കൊച്ചി: കൊവിഡ് രോഗി പരിചരണത്തിലുണ്ടായ വീഴ്ചയെ തുടർന്ന് മരണപ്പെട്ടെന്ന ആരോപണത്തിൽ പൊലീസ് കളമശ്ശേരി മെഡി.കോളേജിലെ ജൂനിയർ റസിഡൻ്റ ഡോക്ടർ നജ്മയുടെ മൊഴിയെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മൊഴിയെടുപ്പ് നാല് മണിക്കൂറോളം നീണ്ടു.

നേരത്തെ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും പൊലീസിന് വിശദമായ മൊഴി നൽകിയിട്ടുണ്ടെന്നും നജ്മ പ്രതികരിച്ചു. ജീവനക്കാരുടെ അനാസ്ഥ തുറന്നു കാട്ടിയതിന് ശേഷം സാമൂഹമാധ്യമങ്ങളിൽ താൻ നിരന്തരം ആക്ഷേപത്തിന് ഇരയാവുകയാണെന്നും ഇതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനേയും കോടതിയേയും സമീപിക്കുമെന്നും ഡോ.നജ്മ പറഞ്ഞു.

read also: സൗദിയില്‍നിന്ന് എത്തിച്ച തിരുവനന്തപുരത്തെ വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

നീതി കിട്ടും വരെ താൻ പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു. കളമശ്ശേരി മെഡിക്കൽ കോളേജിലെ ചില ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതോടെയാണ് ഡോ.നജ്മ വാർത്തകളിൽ ഇടം നേടിയത്.

shortlink

Related Articles

Post Your Comments


Back to top button