കൊച്ചി: നെറ്റ്വർക്കിൽ തടസം നേരിട്ടതിൽ ഖേദമറിയിച്ച് പ്രമുഖ ടെലികോം ടെലികോം കമ്പനി ആയി വിഐ( വോഡാഫോണ്‍-ഐഡിയ- ). വ്യാഴാഴ്ചത്തെ ദിനപത്രങ്ങളിലെ മുൻപേജിൽ മുഴുനീള പരസ്യത്തിലൂടെ ആയിരുന്നു ഖേദപ്രകടനം. ഫൈബർ കേബിളുകളുടെ പ്രവർത്തനം ബോധപൂർവം തടസപ്പെടുത്തിയതാണ് കണക്ടിവിട്ടിയെ ബാധിച്ചതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.
തകരാർ പൂർണമായും പരിഹരിച്ചു കഴിഞ്ഞെന്നും ഉപഭോക്താവിന്റെ സേവനം തങ്ങൾ വിലമതിക്കുന്നുവെന്നും, ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ തങ്ങൾ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പരസ്യത്തിൽ പറയുന്നു. അതേസമയം, വ്യാഴാഴ്ച രാവിലെയും പലയിടത്തും വിഐ സേവനം തടസപ്പെട്ടു. കോൾ വിളിക്കുന്നതിനും ഇന്റെനെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു.
Also read : വിവാദമായ സോളാർ തട്ടിപ്പ് കേസ്; പ്രശസ്ത നടി ശാലു മേനോന്, അമ്മ കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും
നെറ്റ്വർക്ക് തകരാറിലായതോടെ നിരവധി വിദ്യാർഥികൾക്ക് ഓണ്‍ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച നെറ്റ്വർക്കിലുണ്ടായ തകരാറിൽ ഉപയോക്താക്കളോട് മാപ്പ് ചോദിച്ച് വിഐ സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചയും ഇന്നും വിവിധ സ്ഥലങ്ങളിൽ നെറ്റ്വർക്ക് തകരാറിലായത്. നവമാധ്യമങ്ങളിൽ ഉൾപ്പടെ വിഐക്കെതിരെ നിരവധി ട്രോളുകളും പരിഹാസങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ചൊവ്വാഴ്ച, കേരളത്തെ കൂടാതെ , തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് വിഐയുടെ സേവനം തടസപ്പെട്ടത്
Post Your Comments