COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 7593 പേരാണ്. . 93291 പേരാണ് ചികിത്സയിലുള്ളത്. 56093 സാമ്പിളുകള്‍ കൂടി പരിശോധിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വന്നതോടെ റോഡില്‍ വാഹനങ്ങള്‍ കൂടി. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നതില്‍ മടി കാണിക്കുന്നു. ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. മാസ്‌കും കയ്യുറയും നിര്‍ബന്ധമായും ധരിക്കണം. അകലം പാലിച്ച് ഇരിക്കാനാവുന്ന ആളുകളെ മാത്രമേ ഒറ്റത്തവണ കാറില്‍ കയറ്റാന്‍ പാടുള്ളൂ.

വിവാഹം പോലുള്ള ചടങ്ങില്‍ നിശ്ചിത എണ്ണത്തിലേറെ പേര്‍ പങ്കെടുക്കുന്നുവെന്ന് മുഖ്യമന്ത്രി. ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതില്‍ അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണ്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇത്തരം ചടങ്ങുകള്‍ നിരീക്ഷിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കണം. ആഘോഷ പരിപാടിയില്‍ കുറേ കാലത്തേക്ക് കൂടി നിയന്ത്രണം തുടരണം. കെഎംഎംഎല്‍ ദ്രവീകൃത ഓക്‌സിജന്‍ ദിവസേന നല്‍കുന്നതിന് തുടക്കമായി. കൊവിഡ് സമയത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ഇത് വലിയ സഹായമാണ്.

തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു. ആയിരത്തിന് താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. പത്തനംതിട്ടയില്‍ 29 ആക്ടീവ് ക്ലസ്റ്ററുകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button