കൊച്ചി : ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരായ ആരോപണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. . സിപിഎം സർക്കാരിൻ്റെ രാഷ്ട്രിയ ദുഷ്ടലാക്കോടെയുള്ള പ്രവൃത്തിയാണ് കുമ്മനം രാജശേഖരനെതിരായ ആരോപണം. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകമാണ് കുമ്മനം. അദ്ദേഹത്തിന് മേൽ കളങ്കം ചാർത്താനുള്ള ശ്രമം വില പോകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പൊതു സമൂഹത്തിന് കുമ്മനം രാജശേഖരനെ അറിയാം. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം ആരോപണം തള്ളി കുമ്മനം തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. പണമിടപാടിനെപ്പറ്റി തനിക്ക് അറിയില്ലെന്നും താൻ സംസാരിച്ചത് ആശയപരമായ കാര്യങ്ങൾ മാത്രമാണെന്നും. തനിക്ക് യാതൊരുവിധ ബിസിനസ് ഇടപാടുകളുമില്ലെന്നും കുമ്മനം പ്രതികരിച്ചു.
താൻ പണം തട്ടിയെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ സിപിഎം ശ്രമിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനും ഇതിന്റെ ഭാഗമാകുകയാണ്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments