
തകർപ്പൻ ലുക്കിൽ സ്പ്ലെന്‍ഡര്‍ പ്ലസിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി ഹീറോ മോട്ടോ കോർപ്. ബ്ലാക്ക് ആന്‍ഡ് ആക്സന്റ് എഡിഷന്നാണ് കമ്പനി പുതുതായി അവതരിപ്പിച്ചത് ഓള്-ബ്ലാക്ക്’ ലുക്കാണ് ബൈക്കിനെ കൂടുതൽ ആകര്‍ഷണീയമാക്കുന്നത്. എഞ്ചിന്, ചെയിന്‍ കവര്‍, അലോയ് വീൽ എന്നിവയ്ക്കു കറുപ്പ് നിറം നൽകിയിരിക്കുന്നു. 64,470 രൂപ മുതല്‍ പുതിയ സ്പെഷ്യല്‍ എഡിഷന് ബൈക്കിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നു.
Also read : സംസ്ഥാനത്തെ സ്വർണ വില വീണ്ടും വർദ്ധിച്ചു
കൂടുതല്‍ ഭംഗി നൽകുവാൻ ഈ ലോഗോ ഒരു ആക്സസറിയായി ലഭ്യമാണ്. ബീറ്റില്‍ റെഡ്, ഫയര്‍ഫ്ലൈ ഗോള്‍ഡന്‍, ബംബിള്‍ ബീ യെല്ലോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡിസൈന്‍ തീമുകളില്‍ നിന്ന് തിരഞ്ഞെടുക്കാമെന്നും റിപ്പോർട്ടുണ്ട്. 899 രൂപയാണ് ഗ്രാഫിക് തീമുകള്‍ക്ക് രാജ്യമെമ്ബാടും വില. റിം ടേപ്പ്, ഗ്രാഫിക്സ്, 3D ഹീറോ ലോഗോ എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ കിറ്റും 1,399 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
Post Your Comments