NewsDevotional

ആയില്യവ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ ?

സർപ്പ പ്രീതിക്കും സർപ്പദോഷപരിഹാരത്തിനും ആയില്യ വ്രതം അനുഷ്ഠിച്ചു പ്രാർഥിക്കാവുന്നതാണ്. ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം ആരംഭിക്കണം . ഒരിക്കലൂണ് നന്ന് . പകലുറക്കം പാടില്ല …..മൂലമന്ത്രം ( ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ ) ജപിക്കുന്നതും ഉത്തമമാണ് .

ആയില്യത്തിന്റെ അന്ന് നാഗരാജ ക്ഷേത്രങ്ങളിലോ നാഗം ഉപദേവതയായുള്ള ക്ഷേത്രത്തിലോ ആയില്യപൂജ വഴിപാടായി സമർപ്പിക്കാം ….സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നടത്തുന്ന വഴിപാടാണ് ആയില്യപൂജ.ദോഷങ്ങളകലാൻ നാഗദൈവങ്ങള്‍ക്ക് മഞ്ഞള്‍പൊടി സമര്‍പ്പിക്കുന്നതും നന്ന്. …ആയില്യത്തിന്റെ പിറ്റേന്ന് മഹാദേവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ച് വ്രതമാവസാനിപ്പിക്കണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button