CinemaLatest NewsNewsBollywoodEntertainment

ഹിന്ദു ദേവതയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; ലക്ഷ്മി ബോംബിനെതിരെ ഹിന്ദുസേന പരാതി നല്‍കി

കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി നല്‍കുകയും ചെയ്തു.

ഹിന്ദു ദേവതയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമായി അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിനെതിരെ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി. അക്ഷയ് കുമാറിന്‍റെ റിലീസിനൊരുങ്ങിയ ലക്ഷ്മി ബോംബ് എന്ന സിനിമക്കെതിരെയാണ് ഹിന്ദു ജനജാഗ്രതിക്ക് പിന്നാലെ ഹിന്ദുസേനയും പരാതിയുമായി എത്തിയിരിക്കുന്നത്. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി നല്‍കുകയും ചെയ്തു.

2011ല്‍ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് സിനിമയുടെ റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് ആണ് ചിത്രം സംവിധാനം ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രകാശ് ജാവ്ദേകറിന് അയച്ച പരാതിയില്‍ ഹിന്ദുസേന ആവശ്യപ്പെട്ടു. ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്‍റെ പേര് ആസിഫ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ. ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ഹിന്ദുസേന പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button