MollywoodLatest NewsKeralaNewsEntertainment

പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു വിടവാങ്ങി

അഞ്ചു സുന്ദരികള്‍, മാടത്തെരുവി കൊലക്കേസ്, തോമാസ്ലീഹ, സിദ്ധിക്ക്‌ലാല്‍ സംവിധാനം ചെയ്ത കാബൂളിവാലയില്‍ പിറന്നൊരീ മണ്ണും എന്ന ഗാനം ആലപിക്കുന്ന ഗായകന്‍

മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു (കെജെ ബാബു) അന്തരിച്ചു. 80 വയസായിരുന്നു.അഭയദേവ് സംഗീത സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി അദ്ദേഹം പാടുന്നത്. പിജെ ആന്റണിയുടെ ‘ദൈവവും മനുഷ്യനും’ എന്ന നാടകത്തിലെ ഗാനം ‘ഓപ്പണ്‍ സീറോ വന്നു കഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍ ‘എന്ന ഗാനമാണ് കെജെ ബാബു എന്ന ഗായകനെ സീറോ ബാബു എന്നാക്കിയത്.

പോര്‍ട്ടര്‍ കുഞ്ഞാലിയില്‍ വണ്ടിക്കാരന്‍ ബീരാന്‍കാക്ക…ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ മുണ്ടോന്‍ പാടത്തു കൊയ്ത്തിനു വന്നപ്പോ…വിസ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പാടി അഭിനയിച്ച, സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളത്തിന് പ്രിയങ്കരനായ ബാബു സത്യന്‍ അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണം, ഫാസില്‍ ചിത്രമായ മറക്കില്ലൊരിക്കലും എന്നീ സിനിമകളുടെ സംഗീതസംവിധായകനുമായിരുന്നു.

READ ALSO:എനിക്ക് എന്നെ നഷ്‍ടപ്പെട്ടു; കഴിഞ്ഞ പത്ത് മാസമായി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു രഞ്ജിനി ജോസ്

അഞ്ചു സുന്ദരികള്‍, മാടത്തെരുവി കൊലക്കേസ്, തോമാസ്ലീഹ, സിദ്ധിക്ക്‌ലാല്‍ സംവിധാനം ചെയ്ത കാബൂളിവാലയില്‍ പിറന്നൊരീ മണ്ണും എന്ന ഗാനം ആലപിക്കുന്ന ഗായകന്‍, രണ്ടാം ഭാവത്തിലെ ഗസല്‍ഗായകന്‍ എന്നിങ്ങനെയുള്ള വേഷങ്ങളിൽ അദ്ദേഹം തിളങ്ങി. 2005ല്‍ കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരവും ബാബുവിനു ലഭിച്ചിരുന്നു.

shortlink

Post Your Comments


Back to top button