KeralaLatest NewsNews

അധികൃതരുടെ പിഴവ്; കോവിഡ് രോഗി മരിച്ച സംഭവത്തിൽ പോലീസ് ഇന്ന് മൊഴിയെടുക്കും

മെഡിക്കൽ കോളേജിനെ തകർനുള്ള ഗൂഢ ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്ന വിമർശനവുമായാണ് സംഘടന രംഗത്ത് എത്തിയത്.

കൊച്ചി: അധികൃതരുടെ പിഴവ് മൂലം കോവിഡ് രോഗി മരിച്ച സംഭവത്തിൽ പോലീസ് ഇന്ന് ബന്ധപെട്ടവരുടെ മൊഴി രേഖപ്പെടുത്തും. മരിച്ച ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ ബന്ധുക്കളുടെയും കളമശേരി മെഡിക്കൽ കോളേജ് ജീവനക്കാരുടെയും മൊഴിയാണ് രേഖപ്പെടുത്തുക. നഴ്സിംഗ് ഒഫിസറുടെ ശബ്ധ സന്ദേശം ഇന്നലെ(ഒക്‌ടോബർ-20) ശരിവച്ച ഡോക്ടർ നജ്മയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

Read Also: മെഡിക്കല്‍ കോളേജില്‍ മരിച്ച രോഗിക്ക് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ല: വനിത ഡോക്ടര്‍

അതേസമയം ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടരുകയാണ്. അന്വേഷണം നടത്തുന്ന ആരോഗ്യ ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ഇതുവരെയും പരാതിക്കാരായ ഹാരിസിന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ടിട്ടില്ല. എന്നാൽ ആരോപണങ്ങൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പളും സൂപ്രണ്ടും ഇന്നലെ നിഷേധിച്ചിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്ന് ഹൃദയ സതഭനം ഉണ്ടായാണ് ഹാരിസ് മരിച്ചതെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ സംഭവത്തിൽ മെഡിക്കൽ കോളേജ്‌ അധികൃതരെ പിന്തുണച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി. മെഡിക്കൽ കോളേജിനെ തകർനുള്ള ഗൂഢ ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്ന വിമർശനവുമായാണ് സംഘടന രംഗത്ത് എത്തിയത്.

shortlink

Post Your Comments


Back to top button