ബെറന്‍: മകള്‍ക്ക് ഒരു പേരിട്ടതിന് സ്വിസ് ദമ്പതികള്‍ക്ക് ലഭിക്കുന്നത് 18 വര്‍ഷത്തേക്ക് സൗജന്യ വൈ-ഫൈ സേവനം. സ്വിസ്റ്റസര്‍ലന്‍ഡിലെ ഇന്റര്‍നെറ്റ് സേവനദാതാവായ ട്വിഫിയാണ് കുട്ടികള്‍ക്ക് കമ്പനിയുടെ പേര് നല്‍കിയാല്‍ സൗജന്യ വൈ-ഫൈ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
ആണ്‍കുട്ടികള്‍ക്കും ട്വിഫുസ് എന്നും പെണ്‍കുട്ടികള്‍ക്ക് ട്വിഫിയ എന്നും പേര് നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിന് ശേഷം കുട്ടിയുടെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഇന്റര്‍നെറ്റ് സേവനം നല്‍കും. ഇതുപ്രകാരം പെണ്‍കുട്ടിക്ക് ട്വിഫിയ എന്ന് പേരിട്ട പേരു വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ദമ്പതികള്‍ക്കാണ് 18 വര്‍ഷത്തെ സൗജന്യ വൈ-ഫൈ ലഭിച്ചത്.
പെണ്‍കുട്ടിയുടെ മിഡില്‍ നെയിം ട്വിഫിയ എന്നാക്കിയാണ് ഇവര്‍ സമ്മാനം നേടിയത്. വീട്ടില്‍ ഇന്റര്‍നെറ്റിനായി മുടക്കുന്ന തുക ഇനി മകളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
വലുതാകുമ്പോള്‍ ആ തുക ഉപയോഗിച്ച് അവള്‍ക്ക് ഒരു കാര്‍ വാങ്ങി നല്‍കുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നു.
Post Your Comments