അബുദാബി: ഇസ്രയേലുമായുള്ള കരാറിന് അംഗീകാരം നല്കി യുഎഇ മന്ത്രിസഭ. ഇസ്രയേലുമായി ഒപ്പുവെച്ച സമാധാന കരാറിനാണ് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം ആരംഭിക്കാനുള്ള തീരുമാനത്തിനും ഇതോടെ യുഎഇയുടെ ഔദ്യോഗിക അംഗീകാരമായി. കഴിഞ്ഞ സെപ്തംബർ മാസമാണ് അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചത്.
Read Also: ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? ട്വിറ്റുമായി ശശി തരൂര്‍
അതേസമയം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കരാര്‍ സംബന്ധമായ ഭരണഘടനാ നടപടികള്‍ തുടങ്ങാനും സമാധാന കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ഫെഡറല്‍ ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദേശം നല്കി.
Post Your Comments