ജനപങ്കാളിത്ത ടൂറിസം പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നി ഉത്തരവാദിത്ത ടൂറിസം മിഷൻ മൂന്നാം വർഷത്തിലേക്ക്. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിക്കും. തുടർന്ന് ഒക്ടോബർ 28 വരെ വിവിധ വിഷയങ്ങളിൽ വെബിനാറുകൾ നടക്കും. ടൂറിസത്തിന്റെ ഗുണഫലങ്ങൾ പ്രാദേശിക സമൂഹത്തിനു ലഭ്യമാക്കുക എന്ന ഉത്തരവാദിത്വ ടൂറിസം ആശയത്തെ പരിപോഷിക്കാൻ സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ. ഉത്തരവാദിത്ത ടൂറിസം മിഷനിൽ ഇരുപതിനായിരത്തോളം യൂണിറ്റുകളും ഒരു ലക്ഷം ഗുണഭോക്താക്കളുമുണ്ട്. ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയതിലൂടെ സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ ലഘൂകരണം, പാർശ്വവത്കരിക്കപ്പെട്ട ജന സമൂഹത്തിന്റെ ഉന്നമനം തുടങ്ങിയവ നേടാൻ കഴിഞ്ഞു. 2017 ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നിലവിൽ വന്നതിന് ശേഷം നാല് അന്താരാഷ്ട്ര അവാർഡുകളും, മൂന്ന് ദേശീയ അവാർഡും ഉൾപ്പെടെ ഏഴ് പ്രധാന അവാർഡുകളും പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
Post Your Comments