വയനാട് : കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹർഷവർധനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കേരളത്തെക്കുറിച്ചുള്ള പ്രസ്താവന പ്രസ്താവന തികച്ചും നിർഭാഗ്യകരം. രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയല്ലെന്നു രാഹുൽ ഗാന്ധി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Also read : ക്ഷേത്രദർശനത്തിനായി 2200 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി 68 കാരി ; വീഡിയോ വൈറൽ ആകുന്നു
വയനാട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. പുതിയ കര്‍ഷക നിയമങ്ങള്‍ രാജ്യത്തിന് തന്നെ എതിരാണ്. കര്‍ഷകരുടെ ജീവിതത്തെ ഇത് ദുരിതപൂര്‍ണമാക്കും ഇന്നത്തെ യോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം നിര്‍ഭാഗ്യകരമാണ്. വയനാട്ടിലെ സ്കൂള്‍ കെട്ടിട ഉദ്ഘാടനം ഒഴിവാക്കിയതില്‍ പരാതിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ ഐറ്റം പരാമർശത്തിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ താൻ ഇഷ്ടപ്പെടുന്നില്ലെന്നും, നിർഭാഗ്യകരമായിപ്പോയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കമൽനാഥ് ജി എന്റെ പാർട്ടിയിൽ നിന്നുളള ആളാണ്. എന്നാൽ വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാനത് അംഗീകരിക്കുന്നില്ല. അത് നിർഭാഗ്യകരമായിപ്പോയെന്നാണ് ഞാൻ കരുതുന്നത്. എല്ലാ മേഖലയിലും സ്ത്രീകളോടുളള സമീപനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്നാണ് തനിക്ക് പൊതുവായി പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments