Latest NewsNewsEntertainment

ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ; ​ ആശംസകൾ നേർന്ന് സൗബിൻ

പറവ എന്ന ചിത്രമൊരുക്കിയതിലൂടെ സൗബിൻ സംവിധായക വേഷമണിഞ്ഞു

 

മികച്ചഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സൗബിൻ ഷാഹിർ. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ചിത്രത്തിലെ ക്രിസ്പിൻ എന്ന കഥാപാത്രം ഈ നടന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. രണ്ടുവർഷം മുൻപ് പറവ എന്ന ചിത്രമൊരുക്കിയതിലൂടെ സൗബിൻ സംവിധായക വേഷമണിഞ്ഞു

ഇപ്പോൾ തന്റെ പ്രിയതമക്ക് രസകരമായ രീതിയിൽ ജന്മദിനാശംസ നേർന്നിരിക്കുകയാണ് സൗബിൻ. സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്ന പ്രിയതമ ഉമ്മ വെക്കുന്ന ചിത്രത്തിന്റെ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പ് കാണാം……

കണ്ടം ബച്ച കോട്ട് ‘ വന്നപ്പോൾ മലയാള സിനിമ കളർ ആയി ..
‘ജാമു’ വന്നപ്പോൾ എന്റെ ജീവിതം കളർ ആയി .
ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button