Latest NewsNewsEntertainment

ഡിയർ ബ്രദർ വിജയ് യേശുദാസ് മലയാള സിനിമയിൽ താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും ഞങ്ങൾക്ക് നേരം പുലരും; കടുത്ത വിമർശനവുമായി രാജീവ് രം​ഗൻ

ഞങ്ങൾ അതൊക്കെ ആസ്വദിച്ചു ജീവിച്ചോളാം എന്ന് താഴ്മയായി പറഞ്ഞു കൊള്ളട്ടെ

ഇന്ന് തനിക്ക് അർഹിച്ച പരിഗണന ലഭിക്കാത്തതിനാൽ ഇനി മേലാൽ മലയാളത്തിൽ ആലപിക്കില്ലെന്ന് തീരുമാനം എടുത്ത വിജയ് യേശുദാസിന് എതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. അനുകൂലിച്ചും ആളുകൾ എത്തുന്നുണ്ട്. ഇപ്പോഴിതാ വിജയ് യേശുദാസിനെതിരെ നടനും ഗായകനും സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമെല്ലാമായ രാജീവ് രംഗൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്കിലാണ് രാജീവ് രംഗൻ തന്റെ അഭിപ്രായം പങ്ക് വെച്ചിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം…..

ഡിയർ ബ്രദർ വിജയ് യേശുദാസ്…,

താങ്കൾ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു.

ആ വാർത്ത ശരി ആണ് എങ്കിൽ…. വളരെ നന്നായി ബ്രോ. ഗാന ഗന്ധർവ്വന്റെ മകൻ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ എന്ന പട്ടം കിട്ടിയ താങ്കൾക്ക്… കഴിവും പ്രാർത്ഥന യും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും..,

പിടിപാടിന്റെയും.., പിന്നെ കുതി കാൽ വെട്ടിന്റെയും…, പാരവയ്‌പിന്റെയും…, ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ….

 

https://www.facebook.com/rajeev.rangan.3/posts/10224890280743678

അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നത്. എന്തായാലും ഞങ്ങൾ പ്രേക്ഷകർക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും..

ഞങ്ങൾക്ക് എന്നുമെന്നും ആവർത്തിച്ചു കേൾക്കാനും ആസ്വദിക്കാനും മഹാന്മാരായ കുറെ ഗായകർ നൽകിയ അനേകം ഗാനങ്ങളുണ്ട്. ഞങ്ങൾ അതൊക്കെ ആസ്വദിച്ചു ജീവിച്ചോളാം എന്ന് താഴ്മയായി പറഞ്ഞു കൊള്ളട്ടെ.

shortlink

Post Your Comments


Back to top button