Latest NewsIndiaInternational

കശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാന്‍ പാക്കിസ്ഥാന്റെ ശ്രമം; അതിർത്തിയിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ ഇമ്രാന്‍ ഖാന്‍

ഭീകരപ്രവർത്തനങ്ങൾക്ക് സഹായമാകുന്ന തരത്തിൽ നിയന്ത്രണരേഖയ്ക്ക് സമീപത്തായി മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ പാക് സർക്കാർ ശ്രമം

ശ്രീനഗർ: കാശ്മീർ താഴ്വരയിൽ ഇന്ത്യൻ സുരക്ഷാസേന നടത്തുന്ന തീവ്രവാദ വിരുദ്ധ നടപടികൾ അട്ടിമറിക്കാൻ പാകിസ്ഥാൻ നീക്കമാരംഭിച്ചതായി റിപ്പോർട്ട്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായമാകുന്ന തരത്തിൽ നിയന്ത്രണരേഖയ്ക്ക് സമീപത്തായി മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ പാക് സർക്കാർ ശ്രമം ആരംഭിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് നിരവധി പുതിയ ടവറുകള്‍ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിച്ചും കശ്മീരില്‍ മൊബൈല്‍ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് പാക്കിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. കശ്‌മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ താഴ്‌വരയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പാക് നീക്കം.

ഇതോടെ തീവ്രവാദ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സമൂഹമാധ്യമങ്ങൾ വഴി താഴ്‌വരയിലെ ജനങ്ങളെ സ്വാധീനിക്കാനും കഴിയും. തീവ്രവാദ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന ബരാമുള്ള, സോപോര്‍, കുപ്‌വാര, ശ്രീനഗര്‍ എന്നിവിടങ്ങളിലെല്ലാം മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ സൈന്യത്തിൻ്റെ നിയന്ത്രണങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നതുമാണ് മറ്റൊരു പ്രധാന ലക്ഷ്യം.

read also: ബെംഗളൂരു ലഹരിമരുന്ന് കേസ്: മജിസ്‌ട്രേറ്റിന് ഭീഷണിക്കത്തും പാഴ്‌സലില്‍ സ്‌ഫോടകസ്തുവും

പാക് വിദേശകാര്യ മന്ത്രാലയമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. അതിർത്തിക്ക് സമീപത്തായി ടവറുകൾ സ്ഥാപിക്കുന്നതോടെ താഴ്‌വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പഴയത് പോലെയാക്കാമെന്ന നിഗമനത്തിലാണ് പാക് ഭരണകൂടം. ഇന്ത്യന്‍ അധികൃതര്‍ക്ക് നിയന്ത്രിക്കാനോ തടസപ്പെടുത്താനോ കഴിയാത്ത തരത്തിലുള്ള ടെലികോം സേവനങ്ങള്‍ താഴ്‌വരയിലും പ്രദേശങ്ങളിലും ലഭ്യമാക്കാനാണ് അവരുടെ പാക് സർക്കാർ ശ്രമം നടത്തുന്നത്.

ഇതോടെ ഭീകരർക്ക് താഴ്‌വരയിൽ സൗകര്യമൊരുക്കാൻ കഴിയും. രാജ്യാന്തര അതിർത്തിക്ക് സമീപമുള്ള 38 സ്ഥലങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനായി പാകിസ്ഥാൻ സ്‌പെഷ്യൽ കമ്മ്യൂണിക്കേഷൻസ് ഓർഗനൈസേഷൻ (എസ്‌സിഒ) കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച വിവരം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button