Latest NewsNewsIndiaMobile PhoneTechnology

കുറഞ്ഞ വിലയിൽ തകർപ്പൻ 5 ജി സ്മാർട്ട് ഫോണുകളുമായി ജിയോ എത്തുന്നു

മുംബൈ: 5000 രൂപയിൽ താഴെ വിലയ്ക്ക് റിലയൻസ് ജിയോയുടെ 5 ജി സ്മാർട്ട് ഫോണുകൾ ഇറങ്ങുമെന്ന് റിപ്പോർട്ട്. 5 ജി സ്മാർട്ട് ഫോണുകൾക്ക് തുടക്കത്തിൽ 5000 രൂപ ആയിരിക്കുമെങ്കിലും പിന്നീട് വില 2500 രൂപ വരെ താഴാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Read Also : എസ്‌എന്‍ഡിപി കൊടിമരത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയതിൽ മാപ്പപേക്ഷയുമായി സി പി എം ലോക്കൽ സെക്രട്ടറി 

വിപണിയിൽ ഫോണിന്റെ സ്വീകാര്യത അനുസരിച്ചായിരിക്കും വില കുറയുന്നത്. 2 ജി നെറ്റ്‌വർക്കിലെ 200 മുതൽ 300 ദശലക്ഷം വരെ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗമാക്കാനാണ് ജിയോ ശ്രമിക്കുന്നത്. രാജ്യത്ത് നിലവിൽ വിൽക്കുന്ന 5 ജി സ്മാർട്ട് ഫോണുകൾക്ക് 27,000 രൂപ മുതലാണ് വില.

നിലവിൽ രാജ്യത്തെ 350 ദശലക്ഷം പേർ ഉപയോഗിക്കുന്നത് 2 ഫീച്ചർ ഫോണുകളാണ്. ഇന്ത്യയിൽ 5 ജി സേവനങ്ങൾ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ 5 ജി നെറ്റ്‌വർക്ക് ശൃംഖല രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് ജിയോയുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button