
ന്യൂഡല്‍ഹി: ഐടി വകുപ്പ് പാര്‍ലമെന്ററി സമിതിയധ്യക്ഷനായ ശശി തരൂര്‍ തന്നെ സമിതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ പരസ്യമായി സംസാരിച്ച് രഹസ്യാത്മകത ലംഘിച്ചെന്നു പരാതി. ഇത് സംബന്ധിച്ച് ലോക്സഭാ സ്പീക്കര്‍ക്കു ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ പരാതി നല്കി. ടിവി ചാനലുകളുടെ പരസ്യ ഫണ്ടിങ് സംബന്ധിച്ച തരൂരിന്റെ ട്വിറ്റര്‍ സന്ദേശങ്ങള്‍ സ്പീക്കറുടെ നിര്‍ദേശങ്ങളുടെയും ലംഘനമാണെന്നും ആരോപിക്കുന്ന പരാതിയില്‍, അദ്ദേഹത്തെ മറ്റേതെങ്കിലും സമിതിയിലേക്കു മാറ്റി നിയമിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ടിവിയെ “റിപ്പള്സിവ് ടിവി” എന്നു പരാമര്‍ശിച്ച് തരൂര്‍ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശങ്ങളാണു പരാതിക്കാധാരം. വിദ്വേഷം പരത്തി രാജ്യത്തെ വിഘടിപ്പിക്കുന്ന ചാനലുകള്‍ക്കു പരസ്യം നല്‍കാനായി റെയ്മണ്ട്സ്, എയര്‍ ഇന്ത്യ, മാരുതി, ഡാബര്‍, നിസാന്‍, മഹീന്ദ്ര, ആമസോണ്‍ തുടങ്ങിയ കമ്ബനികള്‍ പണം മുടക്കണോ? അവര്‍ക്കു പാര്ലെയെപ്പോലെ ധാര്‍മികശക്തി ഉണ്ടായിക്കൂടേ എന്നും തരൂര്‍ ചോദിച്ചിരുന്നു.
read also: ഓൺലൈൻ ചൂതാട്ടം: ലക്ഷങ്ങളുടെ കടക്കെണിയിലയ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു
ചാനലുകളുടെ കോര്‍പ്പറേറ്റ് ഫണ്ടിങ് പാര്‍ലമെന്ററി സമിതിയിലിരിക്കുന്ന വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് ദുബെ പരാതി നല്‍കിയത്.അതെ സമയം പൽഘർ സന്യാസിമാരുടെ കൊലപാതകത്തിൽ സോണിയ ഗാന്ധിയെ അന്റോണിയോ മൈനോ എന്ന് സംബോധന ചെയ്തതിനു ശേഷം റിപ്പബ്ലിക് ടിവിയെയും അർണാബ് ഗോസ്വാമിയെയും കോൺഗ്രസ് സർക്കാരുകളും കോൺഗ്രസ്സും കാരണമില്ലാതെ കടന്നാക്രമിക്കുകയാണെന്നു ആരോപണം ഉയർന്നിരുന്നു.
Post Your Comments