ന്യൂയോര്‍ക്ക് : യുഎസിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡസനെതിരെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകന്. ജോ ബൈഡന് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യക്ക് ഗുണകരമാകില്ലെന്നും ചൈനയെയാണു പിന്തുണയ്ക്കുന്നതെന്നും ട്രംപിന്റെ മകന് പറഞ്ഞു.
ചൈന ഉയര്‍ത്തുന്ന ഭീഷണികള്‍ കൃത്യമായി മനസിലാക്കേണ്ടതുണ്ട്. മറ്റാരെക്കാളും അതു നന്നായി മനസിലാകുക ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്ക്കുമാണ്. ജോ ബൈഡന്റെ കുടുംബത്തിനെതിരെ പ്രത്യേകിച്ച് മകനായ ഹണ്ടര്‍ ബൈഡനെതിരായ അഴിമതി ആരോപണങ്ങള്‍ ‘ലിബറല്‍ പ്രിവിലേജ്’ എന്ന പുസ്തകത്തില്‍ ഡൊണള്‍ഡ് ട്രംപ് ജൂനിയര്‍ വിശദീകരിച്ചിട്ടുണ്ട്.
ഹണ്ടര്‍ ബൈഡന് ചൈന 1.5 ബില്യണ്‍ യുഎസ് ഡോളര്‍ നല്‍കിയത് അദ്ദേഹം വലിയ ബിസിനസുകാരന് ആയതു കൊണ്ടാണോ അതോ അദ്ദേഹത്തെ വിലയ്ക്കു വാങ്ങാനാകും എന്നതു കൊണ്ടാണോ എന്നു ചിന്തിക്കണം. അതുകൊണ്ടു തന്നെ ഇന്ത്യക്ക് ഒരിക്കലും ബൈഡന് ഗുണകരമാകില്ലെന്ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് ഡൊണള്‍ഡ് ട്രംപ് ജൂനിയര്‍ പറഞ്ഞു.
അഹമ്മദാബാദില്‍ ഡൊണള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തെക്കുറിച്ചും ഡൊണള്‍ഡ് ട്രംപ് ജൂനിയര്‍ പരാമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേര്‍ന്നപ്പോള്‍ പിതാവ് വലിയ ഉത്സാഹത്തിലായിരുന്നുവെന്നും ഡൊണള്‍ഡ് ട്രംപ് ജൂനിയര്‍ പറഞ്ഞു.
Post Your Comments