അദ്ദേഹത്തിന്റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് ചേരാത്തത്: വി മുരളീധരന്‍റെ ഇടപെടല്‍ തീര്‍ത്തും അപക്വമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വി മുരളീധരന്‍റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ തീര്‍ത്തും അപക്വമാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന പാളിച്ചയുടെ വിലയാണ് കേരളം ഇപ്പോൾ നൽകുന്നതെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ വി മുരളീധരന്‍ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

Read also: ഓ​ണ​ക്കാ​ല​ത്ത് കോവിഡ് ജാ​ഗ്ര​തയില്‍ കു​റ​വു​ണ്ടാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള പിണറായി സര്‍ക്കാരിന്‍റെ ശ്രമങ്ങൾ കേരളത്തിലെ ജനങ്ങളെയാണ് പരാജയപ്പെടുത്തിയതെന്നാണ് വി.മുരളീധരൻ വ്യക്തമാക്കിയത്. മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിക്കാനുള്ള ഇടതു സർക്കാർ നീക്കമാണ് ജനങ്ങളെ കൊവിഡിന് എറിഞ്ഞുകൊടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Share
Leave a Comment