Latest NewsNewsIndiaCrime

കൊലക്കേസ് പ്രതിയായ 20-കാരിയെ ദിവസങ്ങളോളം പൊലീസുകാർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

രേവ : കൊലക്കേസ് പ്രതിയായ 20 വയസ്സുകാരിയെ പൊലീസുകാർ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. മധ്യപ്രദേശിലെ രേവയിലാണ് സംഭവം നടന്നത്. അഞ്ചു പൊലീസുകാർ ചേർന്ന് പത്തു ദിവസത്തോളം ലോക്കപ്പിലിട്ട് പീഡിപ്പിച്ചതായിട്ടാണ് യുവതി പരാതിയിൽ പറയുന്നത്.

മംഗവാനിലെ കറക്‌ഷനൽ ഹോമിൽ പരിശോധനയ്ക്കെത്തിയ അഡീഷനൽ ജില്ലാജഡ്ജിയോടും ഒരു കൂട്ടം അഭിഭാഷകരോടുമാണ് കൊലക്കുറ്റത്തിനു ജയിലിലടയ്ക്കപ്പെട്ട യുവതി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. സബ് ഡിവിഷനൽ പൊലീസ് ഓഫിസർ (എസ്ഡിഒപി), പൊലീസ് സ്റ്റേഷൻ ഇൻ–ചാർജ്, മൂന്നു കോൺസ്റ്റബിൾമാർ എന്നിവരാണ് തന്നെ ലോക്കപ്പിൽ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു.സംഭവം പുറത്തുപറയരുതെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ജഡ്ജി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button