ഭോപ്പാൽ : ബിജെപി വനിതാ നേതാവിനെതിരെ പൊതുവേദിയിൽ വെച്ച് മോശം പരാമർശം നടത്തിയ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ നടപടി. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കമൽനാഥിന് നോട്ടീസ് അയക്കും. വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ കമൽനാഥിനെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷൻ നോട്ടീസ് നൽകാൻ ഒരുങ്ങുന്നത്. നോട്ടീസ് നൽകുന്നതിന് പുറമേ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുമെന്നും രേഖ ശർമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കമൽ നാഥ് ബിജെപി വനിതാ നേതാവ് ഇമാർതി ദേവിക്കെതിരെ മോശം പരാമർശം ഉന്നയിച്ചത്. ഗ്വാളിയാറിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇമാർതി ദേവിയെ കമൽനാഥ് അപമാനിച്ചത്. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എതിർ സ്ഥാനാർത്ഥിയെ പോലെ ഐറ്റം അല്ലെന്നായിരുന്നു കമൽനാഥ് പറഞ്ഞത്.
Post Your Comments