കണ്ണൂർ: കെ.എം. ഷാജി എംഎൽഎയ്ക്ക് നേരെ വധഭീഷണി. ഇതിന്റെ ശബ്ദരേഖ അദ്ദേഹം പുറത്തുവിട്ടു. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തിൽ നിന്നാണ് ഗുഢാലോചന. ഓഡിയോ ക്ലിപ്പിൽ വധശ്രമത്തിനുള്ള ഗുഢാലോചന വ്യക്തമായിട്ടുണ്ടെന്നു ഷാജി പറഞ്ഞു. തന്റെ നിലപാടുകളുടെ പേരിലാണ് ഭീഷണിയുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയതായും ഷാജി അറിയിച്ചു.
Post Your Comments