Latest NewsKeralaIndia

കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു

കണ്ണൂർ: സിപിഎമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പ്രകാശ് ബാബു ശശിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. കണ്ണൂരിൽ ബിജെപി തലശേരി മണ്ഡലം ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ആണ് അദ്ദേഹം അംഗത്വമെടുത്തത്.

സി പി എമ്മിൻ്റെ നിലപാടിലെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് സഹോദരൻ സി പി എമ്മിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്നത് എന്ന് അഡ്വക്കേറ്റ് പ്രകാശ് ബാബു പറഞ്ഞു . ഇനി ബിജെപിയിൽ സജീവമായി പ്രവർത്തിക്കാനാണ് തീരുമാനമെന്ന് പുഷ്പൻ്റെ സഹോദരൻ ശശി അറിയിച്ചു.

read also: പ്രവാചകനിന്ദയുടെ പേരില്‍ അധ്യാപകന്റ കൊലപാതകം’ ഭീഷണികള്‍ വന്നത് വിദ്യാര്‍ഥിയുടെ പിതാവിന്‍റെ സോഷ്യല്‍മീഡിയ പോസ്റ്റിനുശേഷം, 18 കാരനായ കൊലയാളിയെ പോലീസ് വെടിവെച്ചു കൊന്നു

ഇനിയും കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതൽ കാര്യങ്ങൾ പരസ്യമായി പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു. news courtesy: janam TV

shortlink

Related Articles

Post Your Comments

Related Articles


Back to top button