ബെയ്‌ജിംഗ്: ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റിനു മുകളില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതായി ചൈനീസ് ആരോഗ്യവകുപ്പ്. തുറമുഖ മേഖലയായ ക്വിങ്ഡോയില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍മത്സ്യത്തിന്റെ പായ്ക്കറ്റിലാണ് കൊറോണ വൈറസിനെ കണ്ടെത്തിയത്. നഗരത്തില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണുബാധയുടെ ഉറവിടം കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് പാക്കേജിനു മുകളില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.
Read also: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,914 പേര്‍ക്ക്
ലോകത്ത് ഇതാദ്യമായാണ് ഭക്ഷണ പാക്കറ്റിനു പുറത്ത് സജീവമായതും ഒറ്റപ്പെട്ടുനില്‍ക്കുന്നതുമായ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ അറിയിച്ചു. ഏത് രാജ്യത്തുനിന്നാണ് പാക്കേജ് ഇറക്കുമതി ചെയ്തതെന്ന് സി.ഡി.സി വ്യക്തമാക്കിയിട്ടില്ല.
Post Your Comments