വാഷിങ്ടണ്‍ : ദുര്‍ഗാദേവിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് അമേരിക്കന്‍ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാഹാരിസിന്റെ ബന്ധു . നവരാത്രി സമയത്ത് ദുര്‍ഗാദേവിയുടെ ചിത്രത്തില്‍ കമലയുടെ മുഖം ചേര്‍ത്ത് വച്ച് ട്വിറ്ററില്‍ കൂടിയാണ് കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ് വോട്ട് നേടാന്‍ ശ്രമിച്ചത് . കമല ഹാരിസിനെ ദുര്‍ഗയായി ചിത്രീകരിക്കുമ്ബോള്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് നോമിനി ജോ ബൈഡനെ ദേവിയുടെ വാഹനമായ സിംഹമായാണ് കാണിച്ചിരിക്കുന്നത് .
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ മഹിഷാസുരനായും ചിത്രീകരിച്ചിരിക്കുന്നു . ‘ പറയാന്‍ വാക്കുകളില്ലാ ‘ എന്ന വാക്യത്തോടെയാണ് മീന ഹാരിസ് ചിത്രം പങ്ക് വച്ചത് . എന്നാല്‍ സോഷ്യല്‍ മീഡിയയും ,അമേരിക്കയിലെ ഹൈന്ദവ സമൂഹവും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ ചിത്രം ഡിലീറ്റ് ചെയ്തു. വൈറലായ ചിത്രത്തിനെതിരെ അമേരിക്കയിലെ ഹൈന്ദവ സമൂഹവും , സോഷ്യല്‍ മീഡിയയും ഒറ്റക്കെട്ടായി രംഗത്തെത്തി .
ഇസ്ലാം മതത്തെ ഇത്തരത്തില്‍ അവഹേളിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടാകുമോ എന്നായിരുന്നു സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ ചോദ്യം . ഇതേ രീതിയില്‍ മുഹമ്മദ് നബിയുടെ ചിത്രം മോര്‍ഫ് ചെയ്താലുള്ള ഭവിഷ്യത്ത് അറിയാമോ എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു . പ്രതിഷേധം ശക്തമായതോടെ മീന ഹാരിസ് ട്വിറ്ററില്‍ നിന്ന് ചിത്രം നീക്കം ചെയ്തു .
Post Your Comments