ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം 2021 ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകുമെന്ന വിലയിരുത്തലുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രോഗ വ്യാപനത്തിന്റെ തോത് ഒരു പരിധിവരെ പിടിച്ചുനിര്‍ത്തിയെന്നും സമിതി വിലയിരുത്തി. അതേസമയം ഫെബ്രുവരിയോടെ കോവിഡ് രോഗികളുടെ എണ്ണം 1.06 കോടി വരെ എത്താമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം 61,871 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലാകുകയും ചെയ്തു. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
Post Your Comments