ഇടുക്കി : കോവിഡ് പിടിമുറുക്കിയതോടെ പരിശീലനവും മത്സരങ്ങളും വഴിമുട്ടിയിരിക്കുകയാണ് കായിക താരങ്ങൾക്ക്. എന്നാല്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ തൊഴിലുറപ്പ് പദ്ധതി തെരഞ്ഞെടുത്തിരിക്കുകയാണ് ഇടുക്കിയിലെ മൂന്നു കായിക താരങ്ങള്‍ .
ഗീതു, ആതിര, അഞ്ജലി, എന്നീ കായിക താരങ്ങളാണ് തൊഴിലുറപ്പ് പദ്ധതി തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍വകലാശാല അത്ലറ്റിക് മീറ്റുകളിലെ മിന്നും താരംഗങ്ങളാണിവര്. എന്നാൽ കോവിഡ് ട്രാക്കിലായതോടെ സ്പൈക്സിനു പകരം തൂമ്പയെടുത്ത് ഇവരും ട്രാക്ക് മാറ്റി.
രാവിലത്തെ പരിശീലനം കഴിഞ്ഞാല്‍ പിന്നെ ഈ കായികതാരങ്ങള്‍ തൊഴിലുറപ്പിന് ഇറങ്ങും. ബിരുദാനന്ദര ബിരുദം പൂര്‍ത്തിയാക്കിയ മൂന്നുപേരും സര്‍ക്കാര്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ്. ഇതിനായി കായികമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Post Your Comments