ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഗവര്‍ണര്‍ ബി.എസ് കോഷിയാരി നടത്തിയ പരാമര്‍ശങ്ങള്‍ തള്ളി ആഭ്യന്തര മന്ത്രി അമിത് ഷാ. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ ജാഗ്രത പാലിക്കണമെന്നും അത്തരം വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും അമിത് ഷാ പറഞ്ഞു.കോഷിയാരി എഴുതിയ കത്ത് താന്‍ വായിച്ചിരുന്നു.
അത്തരമൊരു ഒഴുക്കന്‍ പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ഒഴിവാക്കാമായിരുന്നു- അമിത് ഷാ പറഞ്ഞു.മഹാരാഷ്ട്രയില്‍ മറ്റുമത സ്ഥാപനങ്ങൾ തുറന്നതു കൊണ്ട് ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമരത്തിലാണ്. ബി.ജെ.പി സമരത്തെ പരോക്ഷമായി പിന്തുണച്ച് കൊണ്ടാണ് ഗവര്‍ണറുടെ കത്ത്.
ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ധവ് ദേവീദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ഹിന്ദുത്വം വിട്ട് ഉദ്ധവ് മതേതരവാദി ആയോയെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. ഇതാണ് അമിത്ഷാ തള്ളിക്കളഞ്ഞത്.
Post Your Comments