ദില്ലി : ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 73,70,469 ല്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ര രാജ്യത്ത് 63,371 പുതിയ കേസുകളും 895 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവില്‍ 8,04,528 സജീവ കേസുകളാണ് ഉള്ളത്. 64,53,780 പേര്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,12,161 ആയി ഉയര്‍ന്നു.
അതേസമയം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് -19 പരീക്ഷിച്ച മൊത്തം സാമ്പിളുകള്‍ 9.2 കോടി മറികടന്നു. കോവിഡ് കണ്ടെത്തുന്നതിനായി രാജ്യത്ത് വ്യാഴാഴ്ച വരെ 9,22,54,927 സാമ്പിളുകളാണ് പരീക്ഷിച്ചിരിക്കുന്നത്. ഇതില്‍ ഒക്ടോബര്‍ 15 ന് പരീക്ഷിച്ച 10,28,622 സാമ്പിളുകളും ഉള്‍പ്പെടുന്നു.
ഇന്നലെ കേരളത്തില്‍ 7283 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments