
വീട്ടമ്മ അനായാസേന കൈകാര്യം ചെയ്യുന്ന തീയോട് സ്ട്രെസിനെ ഉപമിക്കാം. അത്യന്താപേക്ഷിതമായ ഒരു സ്ഥാനമാണ് അഗ്‌നിക്ക് ദിനചര്യയിലുള്ളത്.
നിയന്ത്രണവിധേയമെങ്കിലും അത്യുപകാരിയും അനിയന്ത്രിതമായാല്‍ ആപത്തുമായ പ്രതിഭാസം. സട്രെസും ഇങ്ങനെയാണ്. സിപ്പതെറ്റിക് സിസ്റ്റവും പാരാസിപ്പതെറ്റിക് സിസ്റ്റവും. ഒന്നാമത്തേത് പ്രവര്‍ത്തനവും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്തത് വിശ്രാന്തിയെയും രോഗശാന്തിയേയും സ്വാധീനിക്കുന്നു.
ശരിയായ ഉറക്കം
ഉത്കണ്ഠയില്‍ നിന്ന് ഉത്തരവാദിത്വബോധത്തിലേക്ക് കാലൂന്നുകയാണ് സമ്മര്‍ദത്തെ നേരിടാനുള്ള ആദ്യപടി. ഉറക്കം സമ്മര്‍ദത്തെ ലഘൂകരിക്കാനുള്ള വഴിയാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചു എന്നറിയാന്‍ മൂന്ന് കാര്യങ്ങള്‍.
1. ഊര്‍ജസ്വലതയോടും ഉന്മേഷത്തോടും ഉറക്കമുണരുക.
2.അലാറത്തിന്റെ സഹായമില്ലാതെ ഉണരുക.
3. ദിവസം മുഴുവന്‍ ഉന്മേഷമുണ്ടായിരിക്കുക.
ക്ഷീണവും ഉറക്കക്കുറവും അലട്ടുന്നുണ്ടെങ്കില്‍, പതിവ് സമയത്തേക്കാള്‍ 30- 60 മിനിറ്റ് നേരത്തെ ഉറങ്ങുക. ഒരാഴ്ചയ്ക്ക് ശേഷം ഫലം പരിശോധിക്കണം. ക്ഷീണപ്രകൃതി തുടരുന്നുവെങ്കില്‍ ഉറക്കം 30 മിനിറ്റ് കൂടി നേരത്തെയാക്കുക. ക്രമേണ ഫലം കണ്ടുതുടങ്ങും. അധികഭാരം വരാതെ എല്ലാ ജോലിയും തീര്‍ക്കാന്‍ കഴിയും വിധം ദിവസം ക്രമീകരിക്കുക. കുറഞ്ഞത് എല്ലാ 3 മണിക്കൂറിലും നിവര്‍ന്നിരുന്ന് കണ്ണുകളടച്ച് ചിന്തകളെ ഒതുക്കി, മനസില്‍ ശാന്തി അനുഭവിച്ച്, ശ്വസനം ശ്രദ്ധിച്ച് റിലാക്സ് ചെയ്യാന്‍ ശ്രമിക്കുക.
ശരീരം അയച്ച്, ശ്വസനം മന്ദഗതിയിലാക്കി മനസിനെ ശാന്തമാക്കുന്ന രീതിയാണിത്.
Post Your Comments