Latest NewsCinemaNews

ആരായാലും ഫേസ്ബുക്കിലല്ല, പരാതി സംഘടനയിൽ ഔദ്യോ​ഗികമായി പറയണം..അതല്ലേ ശരി; ‘അമ്മ’യ്‌ക്കെതിരായ വിമർശനത്തിൽ രൂക്ഷ പ്രതികരണവുമായിനടൻ ബാബുരാജ്

പാര്‍വതി എന്തെങ്കിലും ഔപചാരിക പരാതി നല്‍കിയിട്ടുണ്ടോ എന്ന് കമ്മിറ്റി ചോദിച്ചാല്‍ ഞങ്ങള്‍ എന്താണ് പറയുക

താര സംഘടനയായ അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി ചേരുമെന്ന് നടനും സംഘടനയുടെ എക്‌സിക്യുട്ടിവ് അംഗവുമായ നടൻ ബാബുരാജ് പറയുന്നു, അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശവും തുടര്‍ന്ന് നടന്ന പാര്‍വതിയുടെ രാജിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗം ചേരുന്നതെന്നും നടൻ,

മുതിർന്ന നടി പാർവതിയുടെ പരാമർശങ്ങളും വിവാദങ്ങളും അമ്മ സംഘടയുടെ മുഖച്ഛായയെ ബാധിക്കുന്ന തരത്തിലുള്ളതാണ്, അമ്മ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ ഭാവനയുണ്ടാകില്ലെന്നും ഭാവനയിപ്പോള്‍ അമ്മയില്‍ അംഗമല്ലെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം, എന്നാൽ ഇതേതുടര്‍ന്ന് പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു.

കൂടാതെ ഇടവേള ബാബുവിന്റെ മറുപടി ആക്രമണത്തെ അതിജീവിച്ച നടിയെ വേദനിപ്പിക്കാനാണെങ്കില്‍ അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല, താന്‍ നടിക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.

യഥാർഥത്തിൽ ഞങ്ങള്‍ക്ക് പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ, ഫേസ്ബുക്കില്‍ പരാതി പോസ്റ്റ് ചെയ്യുന്നതിന് പകരം പാര്‍വതി അമ്മയുടെ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നടപടിയെടുക്കുമായിരുന്നു, ഇപ്പോള്‍ സംഭവിച്ചത്, ഈ വിഷയത്തില്‍ ഞങ്ങളുടെ അഭിപ്രായം നഷ്ടപ്പെട്ടു എന്നതാണ്, പാര്‍വതി എന്തെങ്കിലും ഔപചാരിക പരാതി നല്‍കിയിട്ടുണ്ടോ എന്ന് കമ്മിറ്റി ചോദിച്ചാല്‍ ഞങ്ങള്‍ എന്താണ് പറയുകയെന്നും ബാബു രാജ് ചോദിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button