കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 37,440, ഗ്രാമിന് 4,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. ഔൺസിന് 1,899.04 ഡോളറിലാണ് വ്യാപാരം.
Also read : ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ
വെള്ളിയാഴ്ച പവന് 200 രൂപ താഴ്ന്ന ശേഷമാണ് കേരളത്തിൽ ഇന്ന് നേരിയ വില വർധനവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവന് 37,360, ഗ്രാമിന് 4,670 രൂപയിലായിരുന്നു വ്യാപാരം . ബുധനാഴ്ച പവന് 240 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. തുടര്‍ച്ചയായ നാല് ദിവസവും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 37,800 രൂപയിലും, ഗ്രാമിന് 4,725 രൂപയിലുമായിരുന്നു വ്യാപാരം.
ഒക്ടോബര്‍ 10നാണ് ഈ നിരക്കിലേക്ക് എത്തിയത്. ഒക്‌ടോബർ-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബർ 5ന് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വർണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില.
Post Your Comments