Latest NewsNews

മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി …. പ്രതികരണവുമായി ഐഎസ്ആര്‍ഒ

 

ഡല്‍ഹി : മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി …. പ്രതികരണവുമായി ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.എസ്.ആര്‍.ഒ പുനഃരാരംഭിച്ചു. 2022 ആഗസ്റ്റിലാണ് ഗഗന്‍യാന്‍ വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ. ശിവന്‍ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. അതേ സമയം, കൊവിഡ് പശ്ചാത്തലത്തില്‍ ഇതില്‍ നേരിയ മാറ്റങ്ങള്‍ വരാനിടെയുണ്ട്.

മൂന്ന് യാത്രികരെയാണ് ഗഗന്‍യാന്‍ മിഷനിലൂടെ ഇന്ത്യ ബഹിരാകാശത്തേക്ക് എത്തിക്കുക. രാജ്യത്തിന്റെ 75ാം സ്വതന്ത്ര്യദിനാഘോഷത്തോടനുബന്ധമായാണ് ഗഗന്‍യാന്‍ മിഷന്റെ വിക്ഷേപണം പ്രഖ്യാപിച്ചത്. മിഷനായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്നും തിരഞ്ഞെടുത്ത നാല് പേര്‍ക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്.

ഹിന്ദുസ്ഥാന്‍ എയറോനോട്ടികല്‍ ലിമിറ്റഡ്, ഡി.ആര്‍.ഡി.ഒ എന്നിവയാണ് മിഷനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. ഇന്ത്യ തിരഞ്ഞെടുത്ത ബഹിരാകാശ സഞ്ചാരികള്‍ക്ക് പരിശീലനം നല്‍കുന്നത് റഷ്യയാണ്. ഫ്രാന്‍സ്, നാസ എന്നിവര്‍ ഗഗന്‍യാന്‍ മിഷനിന് പിന്തുണ നല്‍കുന്നുണ്ട്. ജി.എസ്.എല്‍.വി എം.കെ III റോക്കറ്റാണ് ഗഗന്‍യാന്‍ പേടകത്തെ വഹിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button