Latest NewsNewsIndia

എസ്പിബിയോടുള്ള ആദരസൂചകമായി എസ്പിബി വനം ; ഇനി ഈ വൃക്ഷങ്ങള്‍ പാടും

അന്തരിച്ച പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി വനം സൃഷ്ടിക്കുന്നു. കോയമ്പത്തൂരില്‍ ആണ് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച് കൊച്ചു വനം സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷക സമിതി സിരുതുളി എസ്പിബിക്കു വേണ്ടി ‘എസ്പിബി വനം’ എന്ന് പേരിട്ടിരിക്കുന്ന വനം സൃഷ്ടിക്കുന്നത്. എസ് പി ചരണും എസ്പിബിയുടെ സഹോദരിയും ഗായികയുമായ എസ് പി ശൈലജയും വിഡിയോ സന്ദേശത്തിലൂടെയാണ് മരം നടല്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇരുവരും രണ്ടു തൈകള്‍ നടുകയും ചെയ്തു.

74 ആം വയസിലാണ് അദ്ദേഹം വിട പറഞ്ഞത് എന്നത് കണക്കിലെടുത്ത് എഴുപത്തിനാല് മരങ്ങളാണ് സംഘം വച്ചുപിടിപ്പിച്ചത്. അദ്ദേഹം ജീവിച്ചിരുന്ന മഹത്തായ വര്‍ഷങ്ങളുടെ കണക്കനുസരിച്ചാണ് 74 മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ സംഘടന തീരുമാനിച്ചത്. സംഗീതോപകരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വൃക്ഷങ്ങളുടെ തൈകളാണ് വനത്തിനായി കൂടുതല്‍ നട്ടിരിക്കുന്നത്. ഇവയ്‌ക്കെല്ലാം എസ്പിബി ആലപിച്ച ഓരോ ഗാനത്തിന്റെയും പേര് നല്‍കിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ജന്മനക്ഷത്രത്തെ അനുസ്മരിപ്പിക്കുന്ന രണ്ടു തൈകളും നട്ടിട്ടുണ്ട്. വൃക്ഷത്തൈകള്‍ക്കെല്ലാം എസ്പിബി ആലപിച്ച ഓരോ ഗാനത്തിന്റെയും പേര് നല്‍കിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button