Latest NewsNewsIndia

കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണം… രാജ്യത്ത് വീണ്ടും കുത്തിത്തിരുപ്പുണ്ടാക്കി സിപിഎം… ഇതിനായി സിപിഎം കൂട്ടുപിടിച്ചത് ഇസ്ലാമിസ്റ്റുകളെ

കശ്മീര്‍: കാശ്മീര്‍ ആര്‍ട്ടിക്കിളിന്റെ പേരില്‍ രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി സിപിഎം. ജമ്മു കാശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച് നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു. വീട്ടുതടങ്കലില്‍ നിന്ന് ഇറങ്ങിയ ഉടനെ വിഘടനവാദത്തിന് തുടക്കംകുറിച്ച് ഇസ്ലാമിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്നാണ് കാശ്മീരില്‍ വിഘടനവാദം വളര്‍ത്താന്‍ സിപിഎം പ്രവര്‍ത്തിക്കുന്നത്. ഇവര്‍ കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച് നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചിരുന്നു.

Read Also : കോടതി പക്ഷപാതപരമായി പെരുമാറുന്നു… വിഷയത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും ഇടപെടണം.. നടിയെ ആക്രമിച്ച കേസില്‍ കോടതിക്കതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യുസിസി; കുറിപ്പ് പരസ്യപ്രസ്താവനയ്ക്ക് വിലക്കുള്ളപ്പോള്‍…

പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്നാണ് പുതിയ സഖ്യത്തിന്റെ പേര്. ഉമര്‍ അബ്ദുല്ലയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യം രൂപികരിച്ചിരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണല്‍ കോണ്‍ഫറന്‍സ്) പുറമെ മെഹബൂബ മുഫ്തി( പി.ഡി.പി), സജാദ് ഗനി ല്യോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്), ജവൈദ് മിര്‍ (പീപ്പിള്‍സ് മൂവ്‌മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സി.പി.എം) എന്നിവരാണ് സഖ്യരൂപീകരണത്തില്‍ സന്നിഹിതരായത്.

2019 ആഗസ്റ്റ് അഞ്ചിന് മുമ്പുള്ള സ്ഥിതിയിലേക്ക് കാശ്മീരിനെ മടക്കിക്കൊണ്ടുവരുന്നതിനായാണ് പുതിയ സഖ്യപ്രഖ്യാപനമെന്ന് ഉമര്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button