Latest NewsNewsGulf

681 ഹൂതി തടവുകാരെ വിട്ടയച്ചപ്പോൾ പകരം ലഭിച്ചത് 15 സൗദി സൈനികര്‍

യമന്‍ തലസ്ഥാനമായ സന്‍ആയില്‍നിന്ന് നേരിട്ടാണ് ഇവര്‍ വിമാന മാര്‍ഗം റിയാദിലെത്തിയത്.

ജിദ്ദ​: ബന്ദി കൈമാറ്റ കരാര്‍ പ്രകാരം വിമത യമന്‍ സായുധസംഘമായ ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികര്‍ റിയാദില്‍ തിരിച്ചെത്തി. 2019 നവംബറില്‍ ഹൂതികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുണ്ടാക്കിയ കരാറിന്റെ രണ്ടാംഘട്ട വിട്ടയക്കലാണ്​ ഇപ്പോഴുണ്ടായത്​.​ 400ൽ പരം ബന്ദികളെ ഹൂതികള്‍ മോചിപ്പിച്ചപ്പോള്‍ പകരമായി സൗദി സഖ്യസേനയും യമന്‍ ഭരണകൂടവും ചേര്‍ന്ന് 681 ഹൂതി തടവുകാരെ വിട്ടയച്ചു. ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികരും നാല്​ സുഡാനി സൈനികരുമാണ് വ്യാഴാഴ്​ച രാത്രിയോടെ റിയാദിലെത്തിയത്.

യമന്‍ തലസ്ഥാനമായ സന്‍ആയില്‍നിന്ന് നേരിട്ടാണ് ഇവര്‍ വിമാന മാര്‍ഗം റിയാദിലെത്തിയത്. സൗദി സഖ്യസേന ആക്​ടിങ്​ കമാന്‍ഡര്‍ ജനറല്‍ മുത്​ലഖ് അല്‍അസൈമിഅ്, സൗദിയിലെ സുഡാന്‍ എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ മജ്ദി അല്‍സമാനി, സഖ്യസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സുഡാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൈനികരുടെ ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്ന് തിരിച്ചെത്തിയവരെ സ്വീകരിച്ചു.

അതേസമയം മുഴുവന്‍ ബന്ദികളുടെയും മോചനത്തിന് സഖ്യസേനയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ രാഷ്​ട്രീയ, സൈനിക നേതൃത്വങ്ങള്‍ കാണിക്കുന്ന പ്രത്യേക ശ്രദ്ധയുടെ ഫലമായാണ് സഖ്യസേനയില്‍ പെട്ട ബന്ദികള്‍ തിരിച്ചെത്തിയതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. മാനുഷിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും ചട്ടക്കൂടിനുള്ളിലാണ് ബന്ദി പ്രശ്നം സഖ്യസേന കൈകാര്യം ചെയ്യുന്നത്.

Read Also: അമേരിക്കന്‍ സൈനികര്‍ സൗദിയിലേക്ക്; സൈനിക താവളം തുറക്കാനുമനുമതി നൽകി സൗദി നടപടി

സ്​റ്റോക്​ഹോം കരാറിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ട തടവുകാരെ കൈമാറുന്നതിന്​ റെഡ്​ക്രോസ്​ അന്താരാഷ്​ട്ര സമിതിയും യമനിലെ യു.എന്‍ പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫ്​ത്​സും നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. കഴിഞ്ഞമാസം അവസാനത്തിലാണ്​ യമന്‍ ഗവണ്‍മെന്‍റും ഹുതികളും തടവുകാരെ കൈമാറാന്‍ ധാരണയായ കാര്യം െഎക്യരാഷ്​ട്ര സെക്രട്ടറി ജനറല്‍ പ്ര​ത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫ്​ത്​സ്​ പ്രഖ്യാപിച്ചത്​. സ്വിറ്റ്​സര്‍ലന്‍ഡില്‍ നടന്ന തടവുകാരുടെ കൈമാറ്റ കരാറുകള്‍ നടപ്പാക്കുന്നതിന്​ മേല്‍നോട്ടം വഹിക്കുന്ന സമിതി യോഗത്തി​െന്‍റ സമാപനത്തിലാണ്​ ഇങ്ങനെയൊരു കരാറുണ്ടായത്​.

shortlink

Post Your Comments


Back to top button