റിയാദ്: കൂടുതൽ അമേരിക്കന്‍ സേനാംഗങ്ങള്‍ സൗദി അറേബ്യയിലെക്കെത്തും, ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സേനാംഗങ്ങള്‍ സൗദി അറേബ്യയിലെത്തുന്നു. അമേരിക്കന്‍ സേനയ്ക്ക് രാജ്യത്ത് താവളമൊരുക്കാന്‍ തീരുമാനിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പുതിയ നടപടി മേഖലയിലെ സമാധാനം കാത്തുസൂക്ഷിക്കാനാണെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. സൗദി-യുഎസ് സഹകരണം ശക്തമാക്കുന്നതിനും മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിനുമായി അമേരിക്കന്‍ സേനയ്ക്ക് താവളമൊരുക്കാനുള്ള തീരുമാനത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയെന്നാണ് സൗദി ഭരണകൂടം വ്യക്തമാക്കിയത്.
ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയുള്ള പുതിയ നീക്കം മേഖലയില്‍ യുദ്ധഭീതി പടര്‍ത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments