കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ക്രമക്കേട് ചോദ്യം ചെയ്തുള്ള കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം മേധാവി പി.ജി റോമിയോയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുബാറക് പാഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് റോമിയോ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ആണ് ഇന്ന് പരിഗണിക്കുക.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വ്യാപക ക്രമക്കേട് നടന്നതായും ,യു.ജി.സി വ്യവസ്ഥകൾ ലംഘിച്ചാണ് മുബാറക് പാഷയെ നിയമിച്ചതെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. പൊതു വിജ്ഞാപനത്തിലൂടെ സെർച്ച് കമ്മിറ്റിയുണ്ടാക്കിയതിനു ശേഷം തയാറാക്കുന്ന പാനലിൽ നിന്നുള്ളവരെ തിരഞ്ഞെടുക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ, ഈ വ്യവസ്ഥകളൊന്നും മുബാറക് പാഷയുടെ നിയമനത്തിൽ പാലിക്കപ്പെട്ടിട്ടില്ല, യോഗ്യരായവരെ തഴഞ്ഞതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
Post Your Comments