പ്രമേഹവും മറ്റ് അനുബന്ധ രോഗങ്ങളും വന്നതോടെ ചോറ് തന്നെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയവരാണ് പലരും. അപ്പോള്‍ പിന്നെ കഞ്ഞിയുടെയും കഞ്ഞിവെള്ളത്തിന്റെയും കാര്യം പറയാനുണ്ടോ. എന്നാൽ കേട്ടാല്‍ അതിശയിക്കുന്ന പല ആരോഗ്യഗുണങ്ങളും കഞ്ഞിവെള്ളത്തിനുണ്ട് എന്നതാണ്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം….
ഊർജദായകമാണ് കഞ്ഞിവെള്ളം. ശരീരത്തിന്റെ താപനില ക്രമപ്പെടുത്തി നിർത്തുന്നു. കോൺസ്റ്റിപേഷൻ പരിഹരിച്ച്, ഒരിക്കലും വരാതെ തടയുന്നു. ആമാശയത്തിലും കുടലിനും ഉണ്ടാകുന്ന വീക്കം തടയുന്നു. കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുകുന്നതിലൂടെ ചർമ്മം മൃദുലമാകുന്നു. തലമുടിയുടെ ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുക. ടോണിക്കിന് പകരമായി കഞ്ഞിവെള്ളം കുടിക്കുക.മുഖത്തെ അടഞ്ഞ ചർമ്മ സുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് നിത്യവും മുഖം കഴുകുക.
Post Your Comments