Latest NewsNewsIndiaMobile PhoneTechnology

പുതിയ ബ്രാന്‍ഡുമായി വൻതിരിച്ചുവരവിനൊരുങ്ങി മൈക്രോമാക്സ്

പുതിയ ബ്രാൻഡ് അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ വൻതിരിച്ചുവരവിനൊരുങ്ങി കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് ബ്രാന്‍ഡ് ആയ മൈക്രോമാക്സ്. ആത്മനിര്‍ഭര്‍ഭാരത് എന്ന നയം സാക്ഷാല്‍ക്കരിക്കുന്നതിന് ഒരു പടി കൂടി അടുക്കുന്ന, കേന്ദ്രം അംഗീകരിച്ച പിഎല്‍ഐ പദ്ധതിയുടെ ചുവടു പിടിച്ചാണ് ഈ പ്രഖ്യാപനം.

Read Also : രാഹുൽ ഗാന്ധി വായനാട്ടിലെത്തുന്നത് മോദി സര്‍ക്കാരിന്റെ എംഎസ്ഡിപി പദ്ധതിയില്‍ നിര്‍മിച്ച കെട്ടിടങ്ങൾ ഉൽഘാടനം ചെയ്യാൻ

“ഇന്‍ എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യന്‍ വിപണിയിലെ തിരിച്ചു വരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇന്ത്യ എന്ന വാക്ക്‌അ ല്ലെങ്കില്‍ ‘ഇന്‍’എന്നത് ഞങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധം പകരുന്നു. ഇത് ഒരു ബില്യണ്‍ പ്രതീക്ഷകളുടെ ഭാരമാണ്. എന്നാല്‍ എന്തിനേക്കാളും വലുത് അത് നല്‍കുന്ന അഭിമാനമാണ്. ‘ഇന്‍’ മൊബൈല്‍ ഉപയോഗിച്ച്‌ ഇന്ത്യയെ വീണ്ടും ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ഭൂപടത്തില്‍ എത്തിക്കുക എന്നതാണ്ഞങ്ങളുടെശ്രമം.” മൈക്രോമാക്‌സിന്റെ സഹസ്ഥാപകനായ രാഹുല്‍ശര്‍മ പറഞ്ഞു.

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്കുള്ള തന്ത്രപരമായ പുനഃപ്രവേശനം തുടങ്ങുന്നതിന് 500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് മൈക്രോമാക്സ് പദ്ധതിയിടുന്നുണ്ട്. പൂര്‍ണ്ണമായും പുതുതലമുറ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കും. ‘ഇന്‍’ ബ്രാന്‍ഡിന് കീഴില്‍ ഒരു പുതിയ ശ്രേണി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കും.

ഭിവാടി, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ 2 സ്ഥലങ്ങളില്‍ അത്യാധുനിക ഉല്‍‌പാദന സൗകര്യങ്ങള്‍ മൈക്രോമാക്‌സിനുണ്ട്. പ്രതിമാസം 2 ദശലക്ഷത്തിലധികം ഫോണുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ബ്രാന്‍ഡിന്‌ഉണ്ട്. കൂടാതെ റീട്ടെയില്‍, വിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ് ബ്രാന്‍ഡ്. നിലവില്‍ ഇന്ത്യയിലുടനീളം പതിനായിരത്തിലധികം ഔട്ട്‌ലെറ്റുകളും ആയിരത്തിലധികം സേവനകേന്ദ്രങ്ങളും കമ്പനിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button