Latest NewsNewsIndia

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയുടെ തലയറുത്ത് ‘കാമുകന്‍റെ’ വീടിന് മുന്നിൽ വച്ച് ഭർത്താവ്

ഹൈദരാബാദ്: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. തെലങ്കാന സങ്കർറെഡ്ഡി സ്വദേശി ജുറു സായില്ലു എന്നയാളാണ് ഭാര്യയായ അംശമ്മ (35) എന്ന യുവതിയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മുറിച്ച തല കാമുകനെന്ന് സംശയിക്കുന്ന ആളുടെ വീടിന് മുന്നിൽ കൊണ്ടു വച്ചത്.

Read also: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് ക്രൂര സംഭവം. കോടാലി ഉപയോഗിച്ച് അംശമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുറിച്ചെടുത്ത തല ടൂവിലറിൽ വച്ച് അഞ്ചുകിലോമീറ്ററാണ് ജുറു സായില്ലു യാത്ര ചെയ്തത്. തല യുവതിയുടെ ‘കാമുകന്‍റെ’ വീടിന് മുന്നിൽ കൊണ്ടു വയ്ക്കുന്നതിനായിരുന്നു ഈ യാത്ര.

സായില്ലു തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായും ഇതിന്‍റെ പേരിൽ ഇരുവരും കലഹവും പതിവായിരുന്നതായും നാരയൺഖേഡ് പൊലീസ് ഇൻസ്പെക്ടർ രവീന്ദർ റെഡ്ഡി പറയുന്നു. കൃത്യം നടന്ന ദിവസവും ഇരുവരും തമ്മിൽ ഇതേച്ചൊല്ലി രൂക്ഷമായ തർക്കം ഉണ്ടായി. ദേഷ്യം വന്ന സായില്ലു ഒരു കോടാലിയെടുത്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു.

ഇതിനു ശേഷം അംശമ്മയുടെ തലയറുത്ത് കാമുകനെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഇവരുടെ ശരീരം വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രതി തന്നെ പൊലീസിന് മുന്നിലെത്തി കീഴടങ്ങുകയായിരുന്നു.

shortlink

Post Your Comments


Back to top button