
ന്യൂഡല്‍ഹി : ലാവ്‌ലിൻ കേസിൽ തെളിവുകളും രേഖകളും ഹാജരാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന സിബിഐയുടെ ആവശ്യം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുക. കേസിൽ വാദമുഖങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പ് സിബിഐ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ലാവ്‌ലിൻ അവസാന കേസായി പരിഗണിച്ച് വാദം കേൾക്കാമെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.
Read also: ഭർത്താവിന്റെ ബന്ധുവീട്ടിലും ഭാര്യക്ക് താമസാവകാശം; സുപ്രധാന വിധിയുമായി സുപ്രീംകോടതി
ലാവ്‌ലിൻ കേസ് പ്രതികളെ രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ സാഹചര്യത്തിൽ സുപ്രിംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു.യു. ലളിത് കഴിഞ്ഞ തവണ വ്യക്തമാക്കി. ശക്തമായ കാരണങ്ങളുണ്ടെന്നും, രേഖാമൂലം സമർപ്പിക്കാമെന്നുമായിരുന്നു സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ അപ്പീൽ. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
Post Your Comments