MollywoodLatest NewsKeralaNewsEntertainment

സിം​ഗിളാണോ? അല്ലെന്നു വെളിപ്പെടുത്തി നടി ലക്ഷ്മി മേനോന്‍

ഇന്‍സ്റ്റ​ഗ്രാമിലെ ക്യു ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍

തെന്നിന്ത്യന്‍ നടി ലക്ഷ്മി മേനോന്‍ ബിഗ് ബോസിനെതിരെ വിമർശനം ഉയർത്തിയത് ഹ വലിയ വാർത്തയായിരുന്നു. മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‍റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ക്യാമറക്കു മുന്നില്‍ തല്ലുകൂടാന്‍ തയ്യാറല്ലെന്നുമാണ് ലക്ഷ്മി പറഞ്ഞത്. ഇപ്പോൾ താരം ശ്രദ്ധ നേടുന്നത് തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞതിലൂടെയാണ്.

ഇന്‍സ്റ്റ​ഗ്രാമിലെ ക്യു ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. താന്‍ ബോറടിച്ച്‌ ഇരിക്കുകയാണെന്നും എന്തെങ്കിലും ചോദിക്കാനും പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാറ്റസ്. ഇതോടെ രസകരമായ ചോദ്യവുമായി നിരവധി ആരാധകര്‍ എത്തി.

സിം​ഗിളാണോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് അല്ല എന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍ തന്റെ പ്രിയതമന്‍ ആരെന്ന് വ്യക്തമാക്കാന്‍ താരം തയാറായില്ല. കൂടാതെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ലക്ഷ്മി മേനോന്‍ വ്യക്തമാക്കി. വിവാഹം എന്ന സങ്കല്‍പം ഓവര്‍റേറ്റഡായ വൃത്തികേടാണ് എന്നാണ് താരം പറഞ്ഞത്

shortlink

Related Articles

Post Your Comments


Back to top button