പ്രമുഖ ടെലികോം കമ്പനിയായ വിയിൽ നിന്നും (വൊഡാഫോൺ-ഐഡിയ) കൊഴിഞ്ഞു പോയവരുടെ എണ്ണത്തിൽ വർദ്ധനവ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഏറ്റവും പുതിയ ടെലികോം സബ്‌സ്‌ക്രിപ്ഷന്‍ ഡേറ്റാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യംവ്യക്തമാക്കിയിരിക്കുന്നത്, ജൂലൈയില്‍ 37.26 ലക്ഷം വരിക്കാരെയാണ് കമ്പനിക്ക് നഷ്ടമായത്. റിലയന്‍സ് ജിയോ ജൂലൈയില്‍ 35.5 ലക്ഷം പുതിയ വരിക്കാരെ ചേർത്തപ്പോൾ എയര്‍ടെല്‍ 32.6 ലക്ഷം വയര്‍ലെസ് വരിക്കാരെ സ്വന്തമാക്കിയെന്നും, , ബിഎസ്എന്‍എലിന് 3.2 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചുവെന്നും ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Also read : രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റുന്നു …. തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
റിലയന്‍സ് ജിയോ തന്നെയാണ് ഏറ്റവും മികച്ച വയര്‍ലെസ് ദാതാവ്. നിലവില്‍ 40 കോടി ഉപയോക്താക്കളുണ്ട്. ഭാരതി എയര്‍ടെലിന് 31.99 കോടി വരിക്കാരും വോഡഫോണ്‍ ഐഡിയയ്ക്ക് 30.13 കോടി വരിക്കാരുമാണുള്ളത്. യേര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളുടെ വിഭാഗത്തില്‍ ബിഎസ്എന്‍എല്‍ 78.6 ലക്ഷം ഉപയോക്താക്കളുമായി ഒന്നാമാനായപ്പോൾ ഭാരതി എയര്‍ടെല്‍ 24.9 ദശലക്ഷം ഉപയോക്താക്കളുമായി രണ്ടാം സ്ഥാനത്തുണ്ട്.
Post Your Comments