Latest NewsNewsInternational

യൂറോപ്പില്‍ കൊവിഡ് വ്യാപനം രൂക്ഷം: നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

പാരീസ്: ഫ്രാന്‍സില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. ഒറ്റ ദിവസം 30000 ഓളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് ട്വിറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫ്രാന്‍സിലെ ജനങ്ങള്‍ ഈ സാഹചര്യത്തിന്റെ ഗൌരവം മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നമ്മുടെ പ്രകൃതം അനുസരിച്ച് നമ്മളില്‍ എല്ലാവര്‍ക്കും കൊവിഡ് വരാനുള്ള സാധ്യതയുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിനായി നമ്മളെ സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരെയും സംരക്ഷിക്കണം.

Read Also : യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ടു

രോഗവ്യാപനം രൂക്ഷമായതോടെ ഫ്രാന്‍സില്‍ ബുധനാഴ്ച മുതല്‍ നാല് ആഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉച്ചയ്ക്ക് ശേഷം കാസ്റ്റെക്‌സ് തന്നെ പ്രഖ്യാപിക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ പാരീസില്‍ നിരോധനാജ്ഞ നിലവില്‍ വരികയും ചെയ്യും. മറ്റ് എട്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളിലും നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഗ്രെനോബിള്‍, ലില്ലെ, ല്യോണ്‍, ഐക്‌സ് മാര്‍സില്ലെ, മോണ്ടെപില്ലര്‍, റൌവെന്‍, സെന്റ് എറ്റിനെ, ടൌലോസ് എന്നിവിടങ്ങളിലും രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഇതുവരെ 19 മില്യണ്‍ ജനങ്ങള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. ഇതോടെയാണ് വലിയ നഗരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കാസ്റ്റെക്‌സ് രംഗത്തെത്തുന്നത്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഭീതികരമായ സാഹചര്യം ഉണ്ടായതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. പല രാജ്യങ്ങളിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിലും അധികം കേസുകളാണ് അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭാഗികമായ ലോക്ക്‌ഡൌണ്‍ പ്രാബല്യത്തില്‍ വരുത്തുന്നത്.

ജര്‍മനി, ഇറ്റലി, പോളണ്ട്, നെതര്‍ലന്റ്‌സ് എന്നീ രാജ്യങ്ങളിലാണ് കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ രാജ്യങ്ങളിലെല്ലാം ആയിരത്തിന് മുകളില്‍ കേസുകളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. ജര്‍മനിയില്‍ 6, 638 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാര്‍ച്ച് 28ന് റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 8,804 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് പരിശോധനാ ശേഷം യൂറോപ്പില്‍ വ്യാപകമായി പരിശോധനകളും ആരംഭിച്ചിരുന്നു. സ്വിറ്റ്‌സര്‍ലന്റില്‍ 2, 613 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നെതര്‍ലന്റില്‍ 7500ലധികം കേസുകളും പോളണ്ടില്‍ 8000 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭാഗികമായ ലോക്ക്‌ഡൌണും പ്രഖ്യാപിച്ചിരുന്നു. ബാറുകളും റസ്റ്റോറന്റുകളും തുറക്കുന്നത് സംബന്ധിച്ച് സമയക്രമത്തില്‍ മാറ്റം വരുത്തുന്നതെന്നും വ്യാഴാഴ്ച വൈകിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button