ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സിനൊവാക് ബയോടെക് ആണ് വാക്സിന്റെ നിര്‍മാതാക്കള്‍. വാക്സിന്‍ അത്യാവശ്യമുള്ള 18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കും ഡോസ് ലഭിക്കുന്നതിന് അപേക്ഷ നല്‍കാം. ജൂലായ് മുതല്‍ തന്നെ ചൈനയില്‍ കൊവിഡ് വാക്സിന്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
400 യുന്‍ ആണ് ‘ കൊറോണവാക് ‘ എന്ന് പേരിട്ടിരിക്കുന്ന വാക്സിന്റെ ചൈനയിലെ വില. ഫലപ്രാപ്തി തെളിഞ്ഞിട്ടില്ലാത്തതിനാല്‍ കുത്തിവയ്പ് കരാറില്‍ ഒപ്പിട്ട ശേഷമേ ഓരോരുത്തര്‍ക്കും വാക്സിന്‍ സ്വന്തമാക്കാന്‍ സാധിക്കൂ. ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷമാണ് വാക്സിന്റെ രണ്ടാമത്തെ ഡോസ് നല്‍കുക. അതേ സമയം, എത്ര പേര്‍ക്ക് കൃത്യമായി വാക്സിന്‍ നല്‍കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments